താമരശ്ശേരിയിലെ റാ​ഗിം​ഗ് പരാതി; '10 പേർ ചേർന്ന് ക്രൂരമായി മർദിച്ചു; വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥി

Published : Jan 20, 2024, 11:35 AM IST
താമരശ്ശേരിയിലെ റാ​ഗിം​ഗ് പരാതി; '10 പേർ ചേർന്ന് ക്രൂരമായി മർദിച്ചു; വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥി

Synopsis

 സ്കൂൾ വിട്ടതിന് ശേഷം ബസ് കാത്തുനിൽക്കുന്ന സമയത്താണ് തനിക്ക് നേരെ അക്രമമുണ്ടായതെന്ന് വിദ്യാർത്ഥി പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി റാ​ഗിം​ഗിന് ഇരയായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പത്ത് പേർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചുവെന്ന് മർദനമേറ്റ വിദ്യാർത്ഥി ഷുഹൈബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരുമാസം മുമ്പുണ്ടായ സംഭഴത്തിന്റെ തുടർച്ചയാണിതെന്നും ഷുഹൈബ് വിശദമാക്കി. സ്കൂൾ വിട്ടതിന് ശേഷം ബസ് കാത്തുനിൽക്കുന്ന സമയത്താണ് തനിക്ക് നേരെ അക്രമമുണ്ടായതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഒരുമാസം മുമ്പ് ഷർട്ടിന്റെ ബട്ടനിടാനാവശ്യപ്പെട്ട് റാഗ് ചെയ്തിരുന്നു, അതിന്റെ തുടർച്ചയാണ് മർദ്ദനമെന്നും ഷുഹൈബ് പറഞ്ഞു. നിലവിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. വിദ്യാർത്ഥിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്