ഒന്നര വർഷം മുമ്പ് നിവേദനങ്ങൾ വായിച്ച് രാഹുൽ പറഞ്ഞു, 'നമുക്ക് എന്തെങ്കിലും ചെയ്യണം'; സാധ്യമാക്കിയെന്ന് കെപിസിസി

Published : Feb 14, 2023, 09:25 PM ISTUpdated : Feb 14, 2023, 09:31 PM IST
ഒന്നര വർഷം മുമ്പ് നിവേദനങ്ങൾ വായിച്ച് രാഹുൽ പറഞ്ഞു, 'നമുക്ക് എന്തെങ്കിലും ചെയ്യണം'; സാധ്യമാക്കിയെന്ന് കെപിസിസി

Synopsis

ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് സഹായിക്കുകയും നിർമ്മാണ പ്രവർത്തനങ്ങളിൽ  പങ്കാളികളാവുകയും ചെയ്ത കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും സുധാകരൻ

കൽപ്പറ്റ: ഒന്നര വർഷം മുമ്പ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കൈത്താങ്ങ് പദ്ധതി സാധ്യമാക്കിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തനിക്ക് ലഭിക്കുന്ന നിവേദനങ്ങൾ നോക്കിയ ശേഷം രാഹുൽ ഗാന്ധി പറഞ്ഞ കാര്യമാണ് ഒന്നര വർഷത്തിൽ സാധ്യമാക്കിയതെന്ന് കെ സുധാകരൻ വിവരിച്ചു. 'തനിക്ക് ലഭിക്കുന്ന നിവേദനങ്ങളിൽ വലിയൊരു ഭാഗം അടച്ചുറപ്പുള്ള ഒരു വീടിന്  വേണ്ടിയുള്ളതാണ് നമുക്കെന്തെങ്കിലും ചെയ്യണം' - എന്ന രാഹുൽ ഗാന്ധിയുടെ ആഹ്വനം ഏറ്റെടുത്ത കെ പി സി സി വയനാട്ടിലെ അനവധി കുടുംബങ്ങൾക്ക് വീടൊരുക്കി കൈത്താങ്ങാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസം 85000 രൂപ വാടക, വർഷം ചിലവ് 10 ലക്ഷത്തിലേറെ; മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സർക്കാർ ഉത്തരവ്

സുധാകരന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

ഒന്നര വർഷം മുമ്പ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കൈത്താങ്ങ് പദ്ധതി ഇന്ന് അതിന്റെ പൂർണതയിൽ എത്തിയിരിക്കുന്നു. 
'തനിക്ക് ലഭിക്കുന്ന നിവേദനങ്ങളിൽ വലിയൊരു ഭാഗം അടച്ചുറപ്പുള്ള ഒരു വീടിന്  വേണ്ടിയുള്ളതാണ്; നമുക്കെന്തെങ്കിലും ചെയ്യണം' എന്ന രാഹുൽ ജി യുടെ ആഹ്വനമാണ് ഇന്ന് വയനാട്ടിലെ അനവധി കുടുംബങ്ങൾക്ക് കൈത്താങ്ങായ് മാറുന്നത്.
കെ പി സി സി യുടെ 1000 വീട് പദ്ധതിയിൽ 25 വീട് കൂടി നമ്മൾ പൂർത്തിയാക്കി നൽകിയിരിക്കുന്നു. ഭരണകൂടത്തിന്റെ പിടിപ്പ്കേട് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും പിണറായി സർക്കാർ നിഷേധിക്കുമ്പോൾ കഴിഞ്ഞ 6 വർഷമായി ഭരണത്തിൽ നിന്ന് മാറി നിൽക്കുന്ന കോൺഗ്രസ് പാർട്ടി ഇന്നാട്ടിലെ ജനങ്ങൾക്കായി പോഷകസംഘടനകളുടെയും സഹായ മനസ്കരായ മറ്റുള്ളവരുടെയും സഹകരണത്തോടെ 1000 ത്തിൽ അധികം വീടുകൾ പൂർത്തിയാക്കി നൽകിയിരിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറയാൻ ഞാൻ അഗ്രഹിക്കുന്നു.
കേരളത്തിലൂടനീളം പാർട്ടി കമ്മിറ്റികളുടെയും  ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള വിവിധ പദ്ധതികൾ നടന്നു വരുന്നുണ്ട്. ജനക്ഷേമത്തിനായുള്ള  അത്തരം പദ്ധതികൾ ഏറ്റവും പെട്ടന്ന് പൂർത്തിയാക്കുന്നതിനുള്ള  പ്രവർത്തനങ്ങളുമായി നമ്മുക്ക് മുന്നേറാം 
കൈത്താങ്ങ് പദ്ധതിയിലൂടെ നമ്മുടെ ഇടയിൽ ദുരിതമനുഭവിക്കുന്ന നിരവധി സഹോദരിമാർക്കും അവരുടെ കുടുംബങ്ങൾക്കും വീടുകൾ നിർമ്മിച്ചു നൽകാൻ സാധിച്ചത് വയനാട്ടിലെ നല്ലവരായ ജനങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ്മയുടെ ഫലമാണ്. ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് സഹായിക്കുകയും നിർമ്മാണ പ്രവർത്തനങ്ങളിൽ  പങ്കാളികളാവുകയും ചെയ്ത കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകരോടും ഡി സി സി,ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെയും യു ഡി എഫിന്റെയും ഭാരവാഹികളോടും ഞാൻ നന്ദി പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്