മാനിനെ കെണിവച്ചു പിടിച്ചു, അറുത്ത് കറിവെക്കുന്നതിനിടെ റെയ്ഡ്, രണ്ടുപേർ അറസ്റ്റിൽ

Published : Oct 02, 2023, 11:32 PM IST
മാനിനെ കെണിവച്ചു പിടിച്ചു, അറുത്ത് കറിവെക്കുന്നതിനിടെ റെയ്ഡ്, രണ്ടുപേർ അറസ്റ്റിൽ

Synopsis

ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. 

കൽപ്പറ്റ: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ പ്രതികൾ വലയിലായത്. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. 

അതേസമയം, റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് രഹസ്യം വിവരം കിട്ടിയത്. ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന് കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം. ഇതിനെ തുട‍‍ർന്നാണ് റെയ്ഡ് നടത്തിയത്. 

ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളി; പൊതുമേഖലാ സ്ഥാപനത്തിലെ എംഡി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

മാനിനെ കറിവയ്ക്കാനായി കെണിവച്ചു അറുത്ത് പാചകത്തിന് ഒരുങ്ങുന്നതിനിടെയാണ് വനംവകുപ്പ് റെയ്ഡിൽ പ്രതികൾ കെണിയിലായത്. 56 കിലോയോളമുള്ള മാനിറച്ചിയാണ് കണ്ടെടുത്തത്. റെയ്ഡിൽ കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് കെണിവച്ച് പിടിച്ചത് എന്നാണ് അനുമാനം.

നൊന്തുപെറ്റ മൂന്നു പെണ്‍മക്കളെ കൊന്നത് ദാരിദ്ര്യം മൂലമെന്ന് അമ്മ; അതിദാരുണ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

https://www.youtube.com/watch?v=vk16BaBqXao

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാറേ, ടാക്കിലൊരാൾ കിടക്കുന്നു! പാഞ്ഞെത്തി ആളൂർ പൊലീസ്; എറണാകുളത്തേക്കുള്ള ട്രാക്കിൽ തലവെച്ച് 58 കാരൻ, നിമിഷങ്ങളുടെ വിത്യാസത്തിൽ രക്ഷപ്പെടൽ!
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പിന്നാലെ കൂടി, നിര്‍മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കവർച്ച, 24 കാരൻ പിടിയിൽ