
തിരുവനന്തപുരം: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പുതിയ സമയക്രമത്തില്‍ റെയില്‍വേ മാറ്റം വരുത്തിയേക്കില്ല. അറ്റകുറ്റപ്പണിയും നവീകരണജോലിയും കണക്കിലെടുത്താണിത് സമയമാറ്റമെന്നാണ് റെയിൽവേയുടെ വിശദീകരണം. രാത്രി എട്ടരയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് വടക്കന്‍കേരളത്തിലേക്ക് ട്രെയിനില്ലാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
അമൃത, രാജ്യറാണി എക്സ്പ്രസ്സുകളെ പ്രത്യേക ട്രെയിനുകളാക്കി വ്യാഴാഴ്ച മുതലാണ് സര്‍വ്വീസ് തുടങ്ങിയത്. ഇതോടൊപ്പം പുറപ്പെടുന്ന സമയം രണ്ടു മണിക്കൂര്‍ നേരത്തെയാക്കി. അമൃത എക്സ്പ്രസ്സ 8.30ന് തിരുവനന്തപുരത്ത് നിന്നും, രാജ്യറാണി 8.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. ഇതോടൊപ്പം രാത്രി 8.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന മംഗലാപുരം എക്സപ്രസ്സ് ഇപ്പോള്‍ സ്ഥിരമായി കൊച്ചുവേളിയില്‍ നിന്നാണ് പുറപ്പെടുന്നത്. ഫലത്തില്‍ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30 കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തിലേക്ക് ട്രെയിനില്ല.
കേരളത്തിലെ നവീകരണജോലിയും അറ്റകുറ്റപ്പണികളും കണക്കിലെടുത്താണ് സമയമാറ്റമെന്നാണ് റെയില്‍വേയുടെ വിശദീകരണം. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam