
അമ്പലപ്പുഴ: തകഴി റെയിൽവേ ഗേറ്റിൽ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നു. ഇന്ന് രാവിലെയാണ് തകഴി പച്ച ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിടിച്ചത്. ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് രണ്ട് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നത്.
അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നു. പരിക്കേറ്റ യാത്രക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉച്ചയോടെ ഗേറ്റ് തുറന്നുകൊടുത്തതോടെ ഗതാഗതം സാധാരണ നിലയിലായി. റെയിൽവെ ഗേറ്റ് അടച്ചതോടെ ഈ റൂട്ടിനെ ആശയിക്കുന്ന നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
ആലപ്പുഴ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ തകഴി ആശുപത്രി ജംഗ്ഷനിലും തിരുവല്ലയിൽ നിന്നുള്ള ബസുകൾ തകഴി ജംഗ്ഷനിലും സർവീസ് അവസാനിപ്പിച്ചു. അപകടത്തെ തുടർന്ന് നിരവധി ദീർഘദൂര ചരക്ക് ലോറികളും മറ്റ് വാഹനങ്ങളുമാണ് തകഴിയിൽ കുടുങ്ങിക്കിടന്നത്. സ്ഥിരം അപകട മേഖലയായ തകഴിയിൽ മേൽപ്പാലം നിർമിക്കണമെന്ന് ദീർഘനാളായി ആവശ്യമുയർന്നെങ്കിലും ഇതുവരെ ഇത് യാഥാർത്ഥ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam