പഴയ ഹെല്‍മെറ്റ്, ഫ്രിഡ്ജിന്റെ ട്രേ, തെര്‍മോക്കോള്‍ പെട്ടികള്‍ എന്തുമാകട്ടെ: രാമകൃഷ്ണന്‍ അതില്‍ കൃഷിയിറക്കും

Published : Jun 15, 2022, 12:40 PM ISTUpdated : Jun 15, 2022, 12:45 PM IST
പഴയ ഹെല്‍മെറ്റ്, ഫ്രിഡ്ജിന്റെ ട്രേ, തെര്‍മോക്കോള്‍ പെട്ടികള്‍ എന്തുമാകട്ടെ: രാമകൃഷ്ണന്‍ അതില്‍ കൃഷിയിറക്കും

Synopsis

ഭൂമിശാസ്ത്രപരമായി ഒട്ടും ഭംഗിയില്ലാതെ കിടക്കുന്ന മുറ്റവും പരിസരവും അലങ്കാര ചെടികൾ കൊണ്ട് മനോഹരമാണ്. വീട്ടിലേക്കുള്ള പച്ചക്കറി പുറത്തുനിന്ന് വാങ്ങിക്കാറില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു

മലപ്പുറം: പഴയ ഹെൽമെറ്റ്, ഫ്രിഡ്ജിന്റെ ട്രേ, തെർമോക്കോൾ പെട്ടികൾ, പഴയ അലൂമിനിയം പാത്രങ്ങൾ, പ്ലാസ്റ്റിക് ബക്കറ്റ്, ടയറുകൾ, ചാക്ക് തുടങ്ങി എന്ത് സാധനമായാലും രാമകൃഷ്ണൻ ശേഖരിക്കും. ഇവ ഉപയോഗിച്ച് ടെറസിലും മുറ്റത്തും കൃഷി ചെയ്യുക എന്നതാണ് വെട്ടത്തൂർ മണ്ണാർമല കോവിലകത്തിനുസമീപം നടുവിൽ പാട്ട് രാമകൃഷ്ണന്റെ (സുന്ദരൻ) പ്രധാന വിനോദം. പാഴ്‌വസ്തുക്കൾ വീട്ടിലെത്തിച്ച് വൃത്തിയാക്കി മണ്ണും ചാണകപ്പൊടിയുമെല്ലാം ചേർത്താണ് ചെടി നടുന്നത്. 

പച്ചക്കറികളും വീടിന് മോഡി കൂട്ടാനുള്ള അലങ്കാര ചെടികളുമാണ് ഏറെയും. വീടിന്റെ മുറ്റവും ടെറസും ഇത്തരത്തിൽ പച്ചക്കറികളും അലങ്കാര ചെടികളും കൊണ്ട് സമ്പന്നമാണ്. ടെറസിൽ പ്ലാസ്റ്റിക് ചാക്കിൽ വിളഞ്ഞുനിൽക്കുന്ന മരച്ചീനി, ചേന, ചേമ്പ്, തെർമോക്കോൾ പെട്ടിയും മറ്റും ഉപയോഗിച്ച് കൃഷി ചെയ്ത വഴുതന, മുളക്, ചീര, വെണ്ട, പയർ തുടങ്ങി വിവിധ തരം പച്ചക്കറികൾ കൃഷി തോട്ടത്തിലുണ്ട്. 

Read Also: രണ്ട് കിലോയോളം തുക്കമുള്ള പേരയ്ക്ക; ക‍ൃഷി നഷ്ടമോ? സ്വന്തം തോട്ടം ചൂണ്ടികാട്ടി എമിലി ടീച്ചർക്ക് പറയാനേറെ

കൂടാതെ ഭൂമിശാസ്ത്രപരമായി ഒട്ടും ഭംഗിയില്ലാതെ കിടക്കുന്ന മുറ്റവും പരിസരവും അലങ്കാര ചെടികൾ കൊണ്ട് മനോഹരമാണ്. വീട്ടിലേക്കുള്ള പച്ചക്കറി പുറത്തുനിന്ന് വാങ്ങിക്കാറില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. പലപ്പോഴും വീട്ടിലെ ആവശ്യം കഴിഞ്ഞ് അയൽപക്കകാർക്കോ ബന്ധുക്കൾക്കൊ കൊടുക്കും. വെള്ള ക്ഷാമം നേരിടാർ കുഴൽ കിണറും നിർമിച്ചിട്ടുണ്ട്. പട്ടിക്കാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറാണ് രാമകൃഷ്ണൻ. ഭാര്യ ബീന പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലെ റിസപ്ഷനിസ്റ്റാണ്. മക്കൾ: അഞ്ജലി, ആതിര.

Read Also: ലുങ്കിയുടുത്ത്, കർഷകയായി ജില്ലാ കളക്ടർ; 30 വർഷം തരിശ് കിടന്ന പാടവരമ്പത്ത് വിത്ത് വിതച്ച് രേണുരാജ്

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!