
കൊല്ലം: എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി ജോർജ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്‍റെ വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റു പാസഞ്ചറുമായാണ് രാമമംഗലം പഞ്ചായത്തിന്‍റെ വാഹനം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും സഞ്ചരിച്ചിരുന്ന ബൊലേറോ മൂന്ന് തവണ മറിഞ്ഞുവെന്നാണ് വിവരം. ഇതോടൊപ്പം തന്നെ ബസിനു പിറകെ വന്ന നാഷണൽ പെർമിറ്റ് ലോറിയും ബസിന് പിൻ ഭാഗത്തേക്ക് ഇടിച്ചുകയറി. അപകടത്തിൽ പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ മൂന്ന് പഞ്ചായത്ത് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാരായ സുരാജ്, ഷൈമോൻ, ശ്രീരാജ് എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവ സ്ഥലത്ത് വച്ചുതന്നെ ജോർജ് മരിച്ചു. പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും. ഇന്ന് വൈകിട്ട് 5 ന് ഇ.പി.ജോർജിന്റെ മൃതദേഹം രാമമംഗലം പഞ്ചായത്ത് ഓഫീസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‍കാരം നാളെ 2. ന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
Read More : 'ഡാനിയേൽ, ബാബാ'; മയക്കുമരുന്ന് ലോകത്ത് പല പേരുകള്‍, എംഡിഎംഎ കടത്തിലെ പ്രധാനി, ആഫ്രിക്കൻ സ്വദേശി അബു പിടിയിൽ
അതേസമയം വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.
Read More : ട്യൂഷന് വന്ന പെൺകുട്ടിക്ക് പീഡനം: മലപ്പുറത്ത് ഹയർ സെക്കന്‍ററി അധ്യാപകന് 4 വർഷം കഠിനതടവ്, പിഴ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam