പുലർച്ചെ ഈറോഡിന് സമീപം കല്ലട ബസ് തകരാറിലായി യാത്രക്കാർ കുടുങ്ങി, അടിയന്തര സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പകരം ബസ് ഏർപ്പെടുത്തി

Published : May 31, 2026, 05:40 PM IST
Ramesh Chennithala

Synopsis

പാരിപ്പള്ളി സ്വദേശി സജീവൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ടതിനെ തുടർന്ന്, മന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ യാത്രക്കാർക്ക് പോലീസ് സഹായവും പകരം ബസ്സും ലഭ്യമാക്കി.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസ് തകരാറിലായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടൽ. പുലർച്ചെ 4:30-ഓടെ തമിഴ്‌നാട്ടിലെ ഈറോഡിന് സമീപമാണ് ബസ് കേടായതിനെ തുടർന്ന് നിരവധി യാത്രക്കാർ വഴിയിൽ പെട്ടുപോയത്. അപരിചിതമായ സ്ഥലത്ത് പുലർച്ചെ എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ വിഷമിച്ച ഘട്ടത്തിലാണ് പാരിപ്പള്ളി സ്വദേശിയായ സജീവനും കുടുംബവും ഉൾപ്പെടെയുള്ളവർ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുന്നത്.

സമയം പുലർച്ചെയെന്നോ അർദ്ധരാത്രിയെന്നോ നോക്കാതെ യാത്രക്കാരുടെ ഫോൺ കോളിനോട് ഉടനടി പ്രതികരിച്ച മന്ത്രി, വഴിയിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. രാത്രിയിൽ അപരിചിത സ്ഥലത്ത് അകപ്പെട്ടുപോയ യാത്രക്കാരുടെ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാൻ മന്ത്രി നേരിട്ട് ഇടപെട്ടു. വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ബാംഗ്ലൂരിലേക്കുള്ള തുടർന്നുള്ള യാത്ര തടസ്സമില്ലാതെ സാധ്യമാക്കുന്നതിനായി പകരം ഒരു ടൂറിസ്റ്റ് ബസ് ഉടനടി ഏർപ്പാടാക്കി നൽകുകയും ചെയ്തു. കൃത്യമായ സമയത്ത് സഹായഹസ്തവുമായി എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഈ മാതൃകാപരമായ ഇടപെടലിന് സജീവനും കുടുംബവും ഉൾപ്പെടെ ബസ്സിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും നന്ദി രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൗണ്‍സലിംഗിനെത്തിയ കൗമാരക്കാരിയെ ചികിത്സയുടെ ഭാഗമെന്ന പേരിൽ ബീച്ചിലെത്തിച്ച് പീഡനം സൈക്യാട്രിക് കൗണ്‍സിലർ റിമാൻഡിൽ
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി