
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും ചെറു കുറിപ്പും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്. വധൂവരൻമാർക്ക് ഏവരുടെയും പ്രാർത്ഥനയും ആശംസയും വേണമെന്ന് ചെന്നിത്തല കുറിപ്പിൽ പറഞ്ഞു.
ചെന്നിത്തലയുടെ കുറിപ്പ്
ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും, ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു..
Read more: പാട്ടും ഡാൻസുമായി ആഘോഷം, സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങി നീത പിള്ള
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam