രാജീവ് ഗാന്ധി വഴിവിളക്കെന്ന് ചെന്നിത്തല; 'അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുന്നോട്ട് നയിക്കും'

Published : Aug 20, 2023, 09:26 PM IST
രാജീവ് ഗാന്ധി വഴിവിളക്കെന്ന് ചെന്നിത്തല; 'അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുന്നോട്ട് നയിക്കും'

Synopsis

''അദ്ദേഹത്തിന്റെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്..''

തിരുവനന്തപുരം: രാജീവ് ഗാന്ധിക്കൊപ്പമുള്ള ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവിളക്കെന്ന് രമേശ് ചെന്നിത്തല. ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്റെ നിഴലില്‍ തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ തന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. 

രമേശ് ചെന്നിത്തലയുടെ കുറിപ്പ്: ''എന്റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്റെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാജീവ്ജിയായിരുന്നു. കാന്തിക പ്രഭാവമാണ് ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നത്. ഇന്ത്യയെന്ന മഹത്തായ രാജ്യം പ്രപഞ്ചത്തോളം വളരുന്ന സ്വപ്നമായിരുന്നു ആ മനസ്സു നിറയെ. ജീവിച്ചതും മരിച്ചതും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു. രാജീവ്ജിയുടെ ജന്മദിനത്തില്‍ ആ മഹാതേജസ്സിന്റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്റെ വഴിവിളക്ക്.''

രാജീവ് ഗാന്ധിയെ കുറിച്ച് കെപിസിസി കുറിപ്പ്: ''മുന്‍ പ്രധാനമന്ത്രി ശ്രീ.രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടും യുവത്വം തുളുമ്പിയ നേതൃത്വവും വഹിച്ച നിര്‍ണായക പങ്കിനെ രാഷ്ട്രം നന്ദിയോടെ സ്മരിക്കുന്നു. യുവാക്കളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കും സാങ്കേതിക പുരോഗതിക്കും വേണ്ടി രാജീവ്ജി കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ ശാസ്ത്ര-സാങ്കേതിക-വിവരസാങ്കേതിക രംഗത്ത് ഒരു പുതിയ കുതിച്ചുചാട്ടത്തിന് ഇന്ത്യക്ക് കരുത്ത് നല്‍കി. രാജീവ്ജിയുടെ സ്മരണകള്‍ എന്നും നമുക്ക് പ്രചോദനമായിരിക്കട്ടെ.''

  രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും സ്വാഭാവികം, പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് സതീശൻ
 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു