പത്തനംതിട്ടയിൽ കടയിലെത്തിയ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 62-കാരൻ അറസ്റ്റിൽ

Published : Sep 19, 2026, 11:54 PM IST
pathanamthitta pocso case

Synopsis

ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോൾ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. സ്കൂളിലെത്തിയ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞു.

പത്തനംതിട്ട : കടയിൽ സാധനം വാങ്ങാൻ എത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരൻ പിടിയിൽ. പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗ്ഗീസ് ആണ് പന്തളം പോലീസിന്റെ പിടിയിലായത്. രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോൾ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. സ്കൂളിലെത്തിയ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനാപകട കേസിലെ രേഖകൾ നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങി; വിജിലൻസ് പിടികൂടിയ പൊലീസുകാരൻ റിമാൻഡിൽ
ഓച്ചിറ 28-ാം ഓണം: മൂന്ന് താലൂക്കുകൾക്ക് അവധി അനുവദിച്ച് സർക്കാർ