
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ പീഡനക്കേസ് പ്രതി പിടിയിൽ. സീവ്യൂ വാർഡിൽ പുതുവൽപുരയിടം വീട്ടിൽ റനീഷ് (അജി-21) ആണ് അറസ്റ്റിലായത്. തൃശ്ശൂർ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ പിടികൂടിയത്. മോഷണത്തെ തുടർന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാണ് റനീഷ്. വാഹനം വാടകയ്ക്കെടുത്ത് ശേഷം മറിച്ച് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്.
ഡിവൈ.എസ്.പി. ഡി.കെ. പൃഥ്വിരാജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളർകോട് ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി കൂടുതൽ ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam