നെയ്യാറ്റിൻകരയിലെ 9 വയസുകാരിക്ക് വയറുവേദനയും ഛർദിയും, പരിശോധിച്ചപ്പോൾ വയറ്റിൽ ഒരു കിലോ തലമുടി; ലോകത്ത് 100 താഴെ പേർക്കുള്ള അപൂർവ്വ രോഗം!

Published : Oct 03, 2026, 12:07 PM IST
hairball-surgery

Synopsis

തുടർച്ചയായ വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിലെത്തിയ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോയോളം ഭാരമുള്ള തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലോകത്തിൽ വളരെ ചുരുക്കം പേർക്ക് മാത്രം വരുന്ന 'റപുൻസൽ സിൻഡ്രോം' എന്ന അപൂർവ രോഗമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തിരുവനന്തപുരം: തുടർച്ചയായ വയറുവേദനയും ഛർദ്ദിയുമായി നിസ് ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിനിയ്ക്ക് കണ്ടെത്തിയത് അപൂർവ രോഗം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനകളിൽ കുടലിൽ ഗുരുതരമായ തടസമുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ എൻഡോസ്കോപ്പി റിപ്പോർട്ട് കണ്ട് വീട്ടുകാർ ഞെട്ടി. ആമാശയത്തിലും ചെറുകുടലിലുമായി വലിയൊരു തലമുടിക്കെട്ട് അടിഞ്ഞുകൂടിയിരിക്കുന്നു. പിന്നാലെ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആമാശയത്തിൽ നിന്നും ചെറുകുടലിൽ നിന്നും മുടിയുടെ കെട്ട് പൂർണമായും നീക്കം ചെയ്തത്. അപൂർവ ശസ്ത്രക്രിയയിൽ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ഏതാണ്ട് ഒരു കിലോയോളം ഭാരമുള്ള തലമുടിക്കട്ടാണ് പുറത്തെടുത്തത്.

ലോകത്തിൽ നൂറിൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള "റപുൻസൽ സിൻഡ്രോം' എന്ന അപൂർവവും സങ്കീർണവുമായ അസുഖമാണിതെന്ന് നിംസ് മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. ടെൻഷനും സ്ട്രെസും വരുമ്പോൾ കുട്ടികൾ മുടിയുടെ ഭാഗങ്ങൾ കടിച്ചെടുക്കുന്നതാണ് രോഗത്തിന്‍റെ സ്വഭാവം. ഇത് ആമാശയത്തിനുള്ളിൽ ചെന്ന് ചെറിയ കിളിക്കൂട് രൂപത്തിൽ അടിയുന്നതായാണ് കണ്ടത്. നിംസ് മെഡിസിറ്റിയിലെ പിഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. സ്ത്രക്രിയയ്ക്കുശേഷം പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ മുൻ എസ്എഫ്ഐ പ്രവർത്തകൻ, കോടിയേരിയുടെ ഫ്ലക്സ് ബോർഡ് 'കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതി മാറി കീറിയത്'; വിശദീകരണവുമായി അക്ബർ ഷാ
രാത്രി ശബ്ദം കേട്ടെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നിന്നാണെന്ന് കരുതി; ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ മോഷണം, 4 പവൻ കവർന്നു