വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് പിൻ ഗ്ലാസ് തകര്‍ത്തു; നാട്ടുകാരുടെ മുന്നിൽ പെട്ടു, മോഷണം പിടിച്ചു

Published : Feb 19, 2025, 12:32 AM IST
വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് പിൻ ഗ്ലാസ് തകര്‍ത്തു; നാട്ടുകാരുടെ മുന്നിൽ പെട്ടു, മോഷണം പിടിച്ചു

Synopsis

കാറിന്‍റെ പിൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്

വിഴിഞ്ഞം: കാറിന്‍റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്ന പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഫൈസൽ (28)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം ഹാർബർ റോഡ് സുപ്രിയാ ഭവനിൽ അസ്കർ അഹമ്മദിന്‍റെ വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നായിരുന്നു മോഷണം.  

കാറിന്‍റെ പിൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. എന്നാൽ നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയതോടെ വിഴിഞ്ഞം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്