സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം, ഒടുവില്‍ തട്ടിപ്പ് പുറത്തായി; യുവാവ് അറസ്റ്റില്‍

Published : Feb 18, 2025, 10:50 PM IST
 സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം, ഒടുവില്‍ തട്ടിപ്പ് പുറത്തായി; യുവാവ് അറസ്റ്റില്‍

Synopsis

പരാതി വന്നതോടെ ഒളിവില്‍പോയ പ്രതി ആദ്യം കേരള ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നു. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുളിഞ്ഞാലില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 

കല്‍പ്പറ്റ: സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ പ്രതിയെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടില്‍ ശ്യാം മുരളി (32) ആണ് പിടിയിലായത്. സൗജന്യമായി വീട് നിര്‍മിച്ചു  നല്‍കാമെന്ന് വിശ്വസിപ്പിച്ച് പനമരം പ്രദേശത്തെ പലരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് എന്ന തരത്തില്‍ എട്ട് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. 2024-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശ്യാം മുരളി അറസ്റ്റിലായിരിക്കുന്നത്.

പരാതി വന്നതോടെ ഒളിവില്‍പോയ പ്രതി ആദ്യം കേരള ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നു. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുളിഞ്ഞാലില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പനമരം എസ്ഐ എം.കെ റസാഖ്, എഎസ്ഐ ബിനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിന്‍സ്, രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സജു എന്നിവരാണ് ശ്യാം മുരളിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി; യുവാവിന് 9 വർഷം തടവും പിഴയും
തേങ്ങാപ്പട്ടണത്ത് നിന്ന് പുറപ്പെട്ട ബോട്ട് ഇറാനിൽ പോയോ, ഒന്നര മാസം കടലിൽ; വിഴിഞ്ഞത്ത് നിന്ന് പിടികൂടി; ബോട്ടിൽ 12 പേർ