താമരശേരി ചുരത്തിലൂടെ അപകട യാത്ര ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി, ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി

Published : Dec 10, 2024, 03:06 PM ISTUpdated : Dec 10, 2024, 03:47 PM IST
താമരശേരി ചുരത്തിലൂടെ അപകട യാത്ര ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി,  ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി

Synopsis

താമരശ്ശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്‍റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ഇതിന് പുറമെ അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും ഡ്രൈവര്‍ പങ്കെടുക്കണം. കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടേതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് മുഹമ്മദ് റാഫിഖ് കെഎസ്ആര്‍ടിസി ബസ് ഓടിച്ചത്.

ഇതെന്തൊരു ഡ്രൈവിങ്! കൊടുംവളവുകൾ നിറഞ്ഞ അപകടകരമായ ചുരം പാതയിൽ ഫോണിൽ മുഴുകി കെഎസ്ആർടിസി ഡ്രൈവർ; വീഡിയോ വൈറൽ

'100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ