ഇത് കേരള ചരിത്രത്തിലെ സർവ്വകാല റെക്കോർഡ്; എൽഡിഎഫ് സർക്കാർ 9 മേൽപ്പാലങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Published : Sep 18, 2025, 05:46 PM IST
PA Muhammed Riyas

Synopsis

ഒരു സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി എൽ.ഡി.എഫ് സർക്കാർ റെക്കോർഡ് നേട്ടം കൈവരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. 

തിരുവനന്തപുരം: റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ റെക്കോർഡ് നേട്ടം കൈവരിച്ചതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരു സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മേൽപ്പാലങ്ങൾ പൂർത്തീകരിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. എ.പി. അനില്‍കുമാർ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

വാണിയമ്പലം റെയിൽവേ മേൽപാലം

വാണിയമ്പലം റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണച്ചുമതല ആദ്യഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർ.ബി.ഡി.സി.കെ-യെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ, റെയിൽവേയുടെ 100 ശതമാനം ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തിയായതിനാൽ നിർമ്മാണച്ചുമതല കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.ഡി.സി.എൽ) നൽകണമെന്ന് റെയിൽവേ അറിയിച്ചു. തുടർന്ന് നിർമ്മാണച്ചുമതല കെ.ആർ.ഡി.സി.എൽ-നെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്.

കേരളത്തിലെ റോഡുകളിൽ തടസമില്ലാത്ത യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകിയത്. ഇതിന്റെ ഭാഗമായി 99 റെയിൽവേ ഓവർ ബ്രിഡ്ജുകൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ 23 എണ്ണം കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചു.

സംസ്ഥാന സർക്കാർ ഒമ്പത് റെയിൽവേ ഓവർ ബ്രിഡ്ജുകൾ ഇതിനോടകം പൂർത്തിയാക്കി. കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, തിരൂർ, ഗുരുവായൂർ, ചിറങ്ങര, മുളന്തുരുത്തി, കാരിത്താസ്, മാളിയേക്കൽ എന്നീ മേൽപ്പാലങ്ങളാണ് പൂർത്തീകരിച്ചത്. ഇത് കേരള ചരിത്രത്തിലെ സർവ്വകാല റെക്കോർഡാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഏഴ് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ എട്ട് പാലങ്ങളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ