
ഇുടക്കി: ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയർന്ന ഇടമലയാർ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിൻറെ ഷട്ടറുകൾ നാളെ തുറക്കും. രാവിലെ എട്ടു മണിയോടെ ഷട്ടർ തുറക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
168.20 മീറ്ററാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൻറെ അടിസ്ഥാനത്തിൽ സെക്കൻറിൽ 164 ഘനമീറ്റർ വെള്ളം തുറന്നു വിടാനാണ് തീരുമാനം. പെരിയാറിലെ നിലവിലെ ജല നിരപ്പ് ഒന്നര മീറ്റർ മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. പുറത്തേക്ക് വിടുന്ന ജലം ആറു മണിക്കൂർ കൊണ്ട് ആലുവ ഭാഗത്ത് എത്തുമെന്നാണ് കണക്കു കൂട്ടുന്നത്. തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി.