കോഴിക്കോട് നദികള്‍ കരകവിഞ്ഞു; കനത്ത ജാഗ്രത തുടരുന്നു

Published : Aug 09, 2019, 06:36 AM IST
കോഴിക്കോട് നദികള്‍ കരകവിഞ്ഞു; കനത്ത ജാഗ്രത തുടരുന്നു

Synopsis

മന്ത്രി ടിപി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ കലക്ടറേറ്റില്‍ യോഗം ചേരും.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞതോടെ കനത്ത ജാഗ്രത തുടരുന്നു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി ടിപി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ കലക്ടറേറ്റില്‍ യോഗം ചേരും. മഴ കുറഞ്ഞത് ആശ്വാസമായെങ്കിലും പൂര്‍ണമായി നിയന്ത്രണത്തിലായിട്ടില്ല. ഇന്നും കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ വയനാട് റോഡില്‍ ഗതാഗത പ്രശ്നം രൂക്ഷമായി. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. അടിവാരം, പുതുപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ദേശീയപാതയില്‍ പലയിടത്തും ഗതാഗതം മുടങ്ങിയ അവസ്ഥയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നിൽ അപകടം! ലോറി വെട്ടിച്ച് മാറ്റി മനാഫ്, മരത്തിലിടിച്ച് കാലുകളും നെഞ്ചും ക്യാബിനിൽ അമർന്നു; മരണത്തെ മുഖാമുഖം കണ്ടു, ഒടുവിൽ രക്ഷ
മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു