'അതിർത്തി തർക്കം അതിരുവിട്ടു'; തലക്കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ബന്ധുക്കളായ പ്രതികൾ പിടിയിൽ

Published : Aug 08, 2023, 01:47 AM IST
'അതിർത്തി തർക്കം അതിരുവിട്ടു'; തലക്കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ബന്ധുക്കളായ പ്രതികൾ പിടിയിൽ

Synopsis

ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ വീട്ടമ്മയെ തലക്കെടിച്ചു കൊന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്. നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ അടിയേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം. ഏറെനാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായി. വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയതാണ് രാധ. 

ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് ഉടനെ തന്നെ രാധയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ  രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More : അമ്മയുടെ കാമുകൻ തള്ളിയിട്ടു, പാലത്തിന്‍റെ പൈപ്പിൽ തൂങ്ങി 100 ൽ വിളിച്ച് 10 വയസുകാരി, പിന്നെ നടന്നത് അത്ഭുതം !

തിരുവല്ലയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസ്; രണ്ട് പ്രതികൾ അറസ്റ്റിൽ

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു