ആംബുലൻസ് പാലത്തിൽ നിന്നും നദിയിലേക്ക് ചാടി യുവാവ്, മണിക്കൂറുകൾ തെരച്ചിൽ, മൃതദേഹം കണ്ടെത്തി

Published : Aug 08, 2023, 12:01 AM IST
ആംബുലൻസ് പാലത്തിൽ നിന്നും നദിയിലേക്ക് ചാടി യുവാവ്, മണിക്കൂറുകൾ തെരച്ചിൽ, മൃതദേഹം കണ്ടെത്തി

Synopsis

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് യുവാവ് പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയത്.

മാന്നാർ : ആലപ്പുഴ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവിൽ ആംബുലൻസ് പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു. മാന്നാർ പഞ്ചായത്ത് 12 വാർഡിൽ കുട്ടപേരൂർ നാലേകാട്ടിൽ കൃഷ്ണ ഭവനിൽ പരേതനായ രാമചന്ദ്രൻ ആചാരിയുടെ മകൻ പ്രമോദ് (36) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് യുവാവ് പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയത്. ആറ്റിൽ ചാടുന്നത് കണ്ട സമീപവാസികൾ ഉടൻ തന്നെ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മാന്നാർ, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും ചെയ്തു. 

തിരുവല്ല, മാവേലിക്കര ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി രണ്ടു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. മാതാവ്: രമണി. സഹോദരങ്ങൾ: പ്രശാന്ത്, കൃഷ്ണപ്രിയ.

Read More : 'കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയും'; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി