വെള്ളക്കെട്ടിലൂടെ മൃതദേഹവും വഹിച്ച് ബന്ധുക്കൾ; സംഭവം തിരുവല്ലയിൽ, റോഡും താത്കാലിക പാലവും വെള്ളത്തിൽ

Published : May 25, 2024, 01:56 PM IST
വെള്ളക്കെട്ടിലൂടെ മൃതദേഹവും വഹിച്ച് ബന്ധുക്കൾ; സംഭവം തിരുവല്ലയിൽ, റോഡും താത്കാലിക പാലവും വെള്ളത്തിൽ

Synopsis

റോഡും  നാട്ടുകാർ നിർമ്മിച്ച തൽക്കാലിക പാലവും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയതാണ് പ്രതിസന്ധിയായത്

തിരുവല്ല: മൃതശരീരവും വഹിച്ച് ബന്ധുക്കൾ വെള്ളക്കെട്ടിലൂടെ നടന്നു. തിരുവല്ല വേങ്ങൽ ചാലക്കുഴിയിലാണ് സംഭവം നടന്നത്. ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസ് ( 80) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്. ഇവിടെ റോഡും  നാട്ടുകാർ നിർമ്മിച്ച തൽക്കാലിക പാലവും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയതാണ് പ്രതിസന്ധിയായത്. വ്യാഴാഴ്ചയാണ് ജോസഫ് മാര്‍കോസ് മരിച്ചത്. ഇന്ന് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വെള്ളം കയറി. പലപ്പോഴായി തദ്ദേശ സ്ഥാപനങ്ങളെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും യാതൊന്നും സംഭവിച്ചില്ല. പ്രദേശത്ത് മഴക്കാലമായാൽ ആറ് മാസത്തോളം വെള്ളക്കെട്ട് തുടരാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി