
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീറി(17)നെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ സൈക്കിളുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്.
സൈക്കിള്‍ പയ്യോളി നഗരസഭ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്ത ശേഷം കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസില്‍ കയറിയതായി വിവരമുണ്ട്. ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് നിഹാന്‍ ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ല എന്ന വിവരം ലഭിച്ചത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് നിഹാന്‍ ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വാര്‍ത്തയോടൊപ്പം നല്‍കിയ നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍: 9496442713, 9846331533, പോലീസ്: 0496 2602034
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam