രണ്ടാം ഭാര്യയുടെ മകളായ 15 കാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; ബന്ധുക്കൾ ബലമായി മോചിപ്പിച്ചു

Published : Oct 31, 2022, 05:19 PM ISTUpdated : Oct 31, 2022, 10:52 PM IST
രണ്ടാം ഭാര്യയുടെ മകളായ 15 കാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; ബന്ധുക്കൾ ബലമായി മോചിപ്പിച്ചു

Synopsis

പൊലീസുകാരെ തടഞ്ഞ് വച്ച് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആറന്മുള: പൊലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിലെ പ്രതിയെ ബന്ധുക്കൾ ബലമായി മോചിപ്പിച്ചു. ആറന്മുള കാട്ടൂര്‍പേട്ടയിലാണ് പൊലീസ് കസ്റ്റ‍ഡിയില്‍ നിന്നും സിറാജ് എന്ന പ്രതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മോചിപ്പിച്ചത്. പൊലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞാണ് ഇവർ പ്രതിയെ മോചിപ്പിച്ചത്. കൊല്ലം കുന്നിക്കോട് എസ് ഐ യുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റ‍ഡിയിലെടുത്തത്. ഈ മാസം 23 നായിരുന്നു സംഭവം നടന്നത്. പൊലീസുകാരെ തടഞ്ഞ് വച്ച് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം ഭാര്യയുടെ പതിനഞ്ച് വയസുള്ള മകള്‍ക്കെതിരെയായിരുന്നു അതിക്രമം. ഇവർ പരാതിപ്പെട്ടതോടെ പൊലീസ് കേസെടുത്തിരുന്നു. ഇതറിഞ്ഞ സിറാജ് കാട്ടൂര്‍പേട്ടയിലേക്ക് മാറുകയായിരുന്നു. സിറാജ് കാട്ടൂർപേട്ടയിലുണ്ടെന്ന് മനസിലാക്കിയ കൊല്ലം കുന്നിക്കോട് എസ് ഐയും സംഘവും സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ആണെന്ന് തിരിച്ചറിയാതെയൊണ് ബലമായി പ്രതിയെ മോചിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത പോക്സോ കേസിൽ യുവാവിനെ പൊലീസ് പിടികൂടി എന്നതാണ്. കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു (26) ആണ് പിടിയിലായത്. പതിനാറ് വയസുകാരിയെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് ആണ് സംഭവം നടന്നത്. കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നു. സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഗവ‍ർണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസിലായി; '75 ലക്ഷ'ത്തിൽ പരിഹസിച്ച് ചെന്നിത്തല

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്