കൊവിഡ് 19; മലപ്പുറത്തെ 108 ആംബുലൻസുകൾക്ക് ഇന്ധനം സൗജന്യം, സഹായവുമായി റിലയൻസ്

By Web TeamFirst Published Apr 11, 2020, 9:31 PM IST
Highlights

കോട്ടക്കൽ, നിലമ്പൂർ, എടപ്പാൾ, തിരൂർ എന്നിവിടങ്ങളിലെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ദിവസവും ഏഴ് ആംബുലൻസുകൾക്കാണ് സൗജന്യമായി ഇന്ധനം നൽകുന്നത്. 
 

മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരത്തിലിറങ്ങുന്ന 108 ആംബുലൻസുകൾക്ക് മലപ്പുറം ജില്ലയിൽ സൗജന്യമായി ഇന്ധനം നല്‍കി റിലയൻസ് പെട്രോളിയം ഇന്ധന പമ്പുകൾ. വളാഞ്ചേരി, കോട്ടക്കൽ, നിലമ്പൂർ, എടപ്പാൾ, തിരൂർ എന്നിവിടങ്ങളിലെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ദിവസവും ഏഴ് ആംബുലൻസുകൾക്കാണ് സൗജന്യമായി ഇന്ധനം നൽകുന്നത്. 

വൈറസ് ബാധിതരേയും നിരീക്ഷണത്തിൽ കഴിയുന്നവരേയും ഐസൊലേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ കനിവ് 108 ആംബുലൻസുകളാണ് ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അത്യാവശ്യമായ ആംബുലൻസ് സർവീസുകൾക്ക് ഇന്ധനം സൗജന്യമായി നൽകാൻ ജില്ലയിലെ അഞ്ച് റിലയൻസ് റീട്ടെയിൽ ഔട്ട്ലെറ്റ് നടത്തിപ്പുകാർ സ്വമേധയാ രംഗത്തു വരികയായിരുന്നെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.

29 കനിവ് 108 ആംബുലൻസുകളാണ് നിലവിൽ ജില്ലാ ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ ആരോഗ്യ വകുപ്പിന്റെ നാല്, മുസ്ലിം ലീഗ് കമ്മറ്റി ലഭ്യമാക്കിയ മൂന്ന് ആംബുലൻസുകളും കോവിഡ് പ്രത്യേക ആവശ്യങ്ങൾക്കായി സേവനത്തിലുണ്ട്.

click me!