വിവാഹമോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മകളും, മർദനത്തിന് ചികിത്സ തേടി

Published : Dec 23, 2023, 08:28 AM ISTUpdated : Dec 23, 2023, 08:31 AM IST
വിവാഹമോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മകളും, മർദനത്തിന് ചികിത്സ തേടി

Synopsis

നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിൻ്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് സിദ്ദീഖിൻ്റെ വീട്ടിലെത്തിയതെന്ന് ഷഹാന പറഞ്ഞു. 

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ പീഡന പരാതിയുമായി യുവതിയും മകളും രംഗത്ത്. വിവാഹമോചന നടപടികൾ പൂർത്തിയാക്കാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മർദിച്ചു എന്നാരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ചികിത്സ തേടുകയും ചെയ്തു. 

നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിൻ്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് സിദ്ദീഖിൻ്റെ വീട്ടിലെത്തിയതെന്ന് ഷഹാന പറഞ്ഞു. ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാന ഉയർത്തുന്നത്. ഭർതൃ പീഡനം ഏൽക്കണ്ടി വന്നു. ഭർത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും ഷഹാന ആരോപിച്ചു. വിവാഹ മോചനത്തിന് മുന്നെ വീണ്ടും വിവാഹം കഴിച്ചു. മകൾക്കും ചെലവിന് പണം നൽകുന്നില്ലെന്നും ഷഹാന പറയുന്നു. 

ശബരിമല പാതയിൽ രണ്ടപകടം; പുലർച്ചെ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഷഹാനയുടെ ഭർതൃവീട്ടുകാർ രംഗത്തെത്തി. മകൾക്ക് ചെലവിന് നൽകുന്നുണ്ട്. പ്രശ്നത്തിൽ പലപ്പോഴായി മധ്യസ്ഥത പറഞ്ഞതാണ്. ഷഹാനയും ബന്ധുക്കളും ഒത്തുതീർപ്പിന് വഴങ്ങിയില്ലെന്നും ഭർതൃവീട്ടുകാർ പറയുന്നു. ഷഹാനയുടെ പ്രതിഷേധത്തിനിടെ ബത്തേരി പൊലീസ് സ്ഥലത്തെത്തി. ഷഹാനയോട് നിയമപരമായി പരാതി നല്‍കാന്‍ നിർദേശിച്ച് യുവതിയേയും മകളേയും തിരിച്ചയച്ചു. എന്നാൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാണ് ഷഹാനയുടെയും ബന്ധുക്കളുടേയും ആരോപണം. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു