
ചേര്‍ത്തല: 12 വയസുകാരിക്കു നേരേ ഒരുവര്‍ഷകാലയളവില്‍ പലപ്പോഴായി ലൈംഗികാതിക്രമം കാട്ടിയ അച്ഛന്റെ കൂട്ടുകാരനു 12 വര്‍ഷം തടവും രണ്ടുലക്ഷം പിഴയും വിധിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഈരേക്കളം വീട്ടില്‍ പ്രശാന്തിനാണ് വിവിധ വകുപ്പുകളിലായി തടവും പിഴയും ചേര്‍ത്തല സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം ഓരോവര്‍ഷം വീതം തടവുകൂടി അനുഭവിക്കണം. അരൂര്‍ പോലീസ് 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.വീട്ടിലെ നിത്യസന്ദര്‍ശകനായ പ്രതി മാതാപിതാക്കളില്ലാത്ത സമയത്താണ് അതിക്രമം കാട്ടിയിരുന്നത്.അരൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍മാരായ കെഎന്‍ മനോജ്,കെ.ജെ.ജേക്കബ്ബ് സീനിയര്‍ സി.പി.ഒ മാരായിരുന്ന ജിഷാമോള്‍,ബിനുമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസ്‌ക്യുട്ടര്‍ ബീന.ടി ഹാജരായി.
Read more: തൃശ്ശൂരിലെ സ്റ്റുഡിയോയില്‍ കയറി യുവാവ് കാമറ പൊട്ടിച്ചു, ഉടമയെ ആക്രമിച്ചു: കാരണം അതിവിചിത്രം !
അതേസമയം, ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലിസിന് ലഭിക്കുന്നത്. ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്.
പെണ്‍കുട്ടി മതപഠനശാലയിൽ എത്തുതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പൊലീസ്. ബാലരാമപുരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കേസെടുത്തത്. കേസ് പൂന്തുറ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം