
എറണാകുളം: എറണാകുളം ആലുവയിൽ മദ്യപിച്ചെത്തിയ അക്രമി കട അടിച്ചു തകർത്തു. കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പരാക്രമം. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും ഇരുന്പ് വടി കൊണ്ട് അടിച്ച് തകർത്തു.
തടയാനെത്തിയവരേയും ഇയാൾ ഇരുമ്പ് വടി വീശി ഭയപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. നേരത്തെ റെയിൽവെ സ്റ്റഷനിലെത്തിയ യാത്രക്കാർക്ക് നേരെ ഇയാൾ പലവട്ടം മോശമായി പെരുമാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam