വിവാഹം കഴിഞ്ഞത് 6 മാസം മുമ്പ്, കാരണം കുടുംബപ്രശ്നം; ഫറോക്ക് പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു

Published : Jul 02, 2023, 07:38 PM IST
വിവാഹം കഴിഞ്ഞത് 6 മാസം മുമ്പ്, കാരണം കുടുംബപ്രശ്നം; ഫറോക്ക് പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു

Synopsis

കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചു. 

കോഴിക്കോട്: ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ ദമ്പതികളിൽ ഭർത്താവിനായി തിരച്ചിൽ തുടരുന്നു. മഞ്ചേരി സ്വദേശികളായ ജിതിൻ-വർഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാൽ വർഷയെ ഉടൻ രക്ഷപ്പെടുത്തി   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജിതിനായുള്ള തിരച്ചിൽ ഊർജിതമാക്കി. ഇരുവരുടെയും ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചു. 

പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഫറോക്ക് പുതിയ പാലത്തിന് മുകളിൽ നിന്ന് രാവിലെ ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം. രണ്ടുപേർ പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്