
ആലപ്പുഴ: റിസോർട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. അസം സ്വദേശി 50 കാരിയായ ഹസീനയാണ് മരിച്ചത്. ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താമസിച്ചിരുന്ന മുറിക്ക് പുറത്തായിരുന്നു ഹസീനയുടെ മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിൽ കയര്‍ കുരുക്കി ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഇവരുടെ കഴുത്തിൽ കയര്‍ കൊണ്ട് കുരുക്കിയതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam