പൊന്നാനിയിൽ സംശയം തോന്നി പൊക്കിയ സ്വിഫ്റ്റ് കാറിൽ ലക്ഷങ്ങളുടെ എംഡിഎംഎ; പ്രതികൾക്ക് 10 വർഷം കഠിന തടവ്

Published : Apr 03, 2024, 12:31 PM IST
പൊന്നാനിയിൽ സംശയം തോന്നി പൊക്കിയ സ്വിഫ്റ്റ് കാറിൽ ലക്ഷങ്ങളുടെ എംഡിഎംഎ; പ്രതികൾക്ക് 10 വർഷം കഠിന തടവ്

Synopsis

 2022 എപ്രിൽ ഒൻപതിനാണ് സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന ന്യൂജെൻ മയക്കുമരുന്ന് എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. 

മലപ്പുറം: മലപ്പുറത്ത് രണ്ട് വർഷം മുമ്പ് നടന്ന മയക്കുമരുന്ന് വേട്ടയിലെ പ്രതികൾക്ക് 10 വർഷം കടിന തടവ് വിധിച്ച് കോടതി. പൊന്നാനിയിൽ 53.855  ഗ്രാംഎംഡിഎം പിടിച്ചെടുത്ത കേസിലെ പ്രതികൾക്കാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ്  എം.പി. ജയരാജ്  ശിക്ഷിച്ചത്.. പത്ത് വര്‍ഷം കഠിന തടവിന് പുറമേ 2,00000 രൂപ പിഴയും ഒടുക്കണം. 2022 എപ്രിൽ ഒൻപതിനാണ് സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന ന്യൂജെൻ മയക്കുമരുന്ന് എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. 

എംഡിഎംഎ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് കുന്നംകുളം സ്വദേശികളായ മിഥുൻ (31 വയസ്സ്), സനത് (28 വയസ്സ്) എന്നിവരെ സംഭവ സ്ഥലത്ത് വച്ചും  തലപ്പള്ളി സ്വദേശി രഞ്ജിത് (30 വയസ്സ്) എന്നയാളെ പിന്നീട് നടന്ന അന്വേഷണത്തിലുമാണ്  പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷും പാർട്ടിയും അറസ്റ്റ് ചെയ്തത്.  മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇന്‍സ്പെക്ടര്‍ ആയിരുന്ന   ജിജി പോൾ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ആണ് ഹാജരായത്.

Read More : 20 രൂപ പാസിനെ ചൊല്ലി തർക്കം, യുവാവിന്‍റെ മുഖത്ത് കമ്പി വടികൊണ്ട് അടിച്ച് ബൗൺസർ, ഒരു കണ്ണിന്‍റെ കാഴ്ച പോയി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്