കോഴിക്കോട്ടെ ആശുപത്രിക്ക് അടുത്തുള്ള ഹോട്ടൽ, ഓർഡർ ചെയ്ത കറിയിൽ നിന്നും കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; റസ്റ്റോറന്‍റ് പൂട്ടിച്ചു

Published : May 22, 2026, 01:05 PM IST
bandage found from curry

Synopsis

ആശുപത്രിയില്‍ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഇവിടെ ഭക്ഷണം കഴിക്കാനായി കയറി. കഴിച്ചു കൊണ്ടിരിക്കേ ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്നും ബാൻഡേജ് ലഭിക്കുകയായിരുന്നു.

കോഴിക്കോട്: ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്. കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എം.എം റസ്റ്റോറന്‍റില്‍ നിന്നാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രിയില്‍ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഇവിടെ ഭക്ഷണം കഴിക്കാനായി കയറി. കഴിച്ചു കൊണ്ടിരിക്കേ ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്നും ബാൻഡേജ് ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കോര്‍പറേഷന്‍ ക്ലീന്‍സിറ്റി മാനേജര്‍ ദിലീപ് കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.പി ഷൈലേഷ്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം
ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം