Liquor seized : സ്‌കൂട്ടറില്‍ മദ്യക്കടത്ത്; 24 കുപ്പി മദ്യവുമായി റിട്ട എസ്.ഐയും സഹായിയും പിടിയില്‍

Published : Jan 22, 2022, 01:28 PM ISTUpdated : Jan 22, 2022, 01:34 PM IST
Liquor seized : സ്‌കൂട്ടറില്‍ മദ്യക്കടത്ത്; 24 കുപ്പി മദ്യവുമായി റിട്ട എസ്.ഐയും സഹായിയും പിടിയില്‍

Synopsis

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 24 കുപ്പി വിദേശ നിര്‍മിത മദ്യവുമായി ഇവര്‍ പിടിയിലായത്.  

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍( ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 24 കുപ്പി വിദേശ നിര്‍മിത മദ്യവുമായി ഇവര്‍ പിടിയിലായത്.  കെ.എല്‍. 59 സി 9859 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരുമ്പോഴാണ് പിടിയിലായത്.  അബ്കാരി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈജു.കെ.വി , വിനീത്.പി.ആര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. 

പാലക്കാട്ട് കുടുംബവഴക്കിനെ തുടര്‍ന്ന് അടിപിടി; തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. 

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.  
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്