ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന് വിരോധം, അർദ്ധരാത്രി കൊരട്ടിയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചു; യുവാവ് പിടിയിൽ

Published : Aug 26, 2025, 01:05 PM IST
revenge for blocking phone number man attacked woman

Synopsis

ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തിൽ യുവതിയെ ഹോസ്റ്റലിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പാലക്കാട് പുതുക്കോട് സ്വദേശി ജിജോയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ: ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തിൽ യുവതിയെ ഹോസ്റ്റലിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് പുതുക്കോട് സ്വദേശി ജിജോയ് (27 ) യെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിൽ യുവതി താമസിക്കുന്ന സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറി ഹെൽമറ്റ് കൊണ്ട് ആക്രമിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പാലക്കാട് പുതുക്കോട് സ്വദേശിനിയായ യുവതി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തിൽ ജിജോയ് ഓഗസ്റ്റ് 24-ന് പുലർച്ചെ 12.30 ഓടെ ഹെൽമറ്റുമായി ഹോസ്റ്റലിൽ എത്തി. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ചെയ്തു. യുവതിയുടെ തലയിൽ ഹെൽമറ്റ് കൊണ്ട് അടിക്കുകയും മർദിക്കുകയും തുടർന്ന് കല്ലെറിഞ്ഞ് ഹോസ്റ്റലിന്റെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും ചെയ്തു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത് കൊരട്ടി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ജിജോയ്ക്കെതിരെ മദ്യപിച്ച് മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ചതിന് എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കൊരട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു ഒ ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്