തൊഴുത്തിൽ പശുവിനെ കറക്കുന്നതിന് ഇടയിൽ സമീപത്ത് വന്ന് വീണത് സ്ഫോടക വസ്തു, പൊട്ടിത്തെറി, 43കാരൻ അറസ്റ്റിൽ

Published : Nov 29, 2025, 08:43 PM IST
explosive attack

Synopsis

വെള്ളിയാഴ്ച്ച രാവിലെ ബൈജുവിന്റെ വീടിനോട് ചേര്‍ന്ന പശു ഫാമില്‍ പാല്‍ കറക്കുന്നതിനായി വന്നപ്പോഴാണ് 43കാരൻ ഗുണ്ട് കത്തിച്ച് എറിഞ്ഞത്

തൃശൂര്‍: പശു ഫാം നടത്തുന്നയാളെ ഗുണ്ട് എറിഞ്ഞ് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വധശ്രമം അടക്കം നിരവധി ക്രമിനല്‍ക്കേസിലെ പ്രതിയാണ് അറസ്റ്റിലായത്. അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി ഹസനുല്‍ ബന്ന (43) ആണ് അറസ്റ്റിലായത്. അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി തയ്യില്‍ വീട്ടില്‍ ബൈജുവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിനാണ് അറസ്റ്റ്. വെള്ളിയാഴ്ച്ച രാവിലെ ആറ് മണിയോടെ ബൈജുവിന്റെ വീടിനോട് ചേര്‍ന്ന പശു ഫാമില്‍ പാല്‍ കറക്കുന്നതിനായി വന്നപ്പോഴാണ് 43കാരൻ ഗുണ്ട് കത്തിച്ച് എറിഞ്ഞത്. ഗുണ്ട് തൊഴുത്തില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് ബൈജു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പശു ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് ഹസനുല്‍ ബന്നയ്ക്ക് ഉള്ള വിരോധമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം.

ഹസനുല്‍ ബന്ന കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും, അടക്കം പതിനൊന്ന് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ. കെ. സാലിം, ജി.എസ്. സി.പി.ഒമാരായ സനോജ്, ഷിജിന്‍ നാഥ്, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു