മൂന്നാറിലെ പെട്ടിക്കടകള്‍ നിയന്ത്രിക്കുന്നത് പ്രദേശിക രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; നടപടി കടുപ്പിച്ച് റവന്യൂ വകുപ്പ്

By Web TeamFirst Published Jul 22, 2019, 10:02 AM IST
Highlights

മൂന്നാറില്‍ ഗതാഗതക്കുരുക്കിനും കാല്‍നട യാത്രക്കാര്‍ക്കടക്കം വലിയപ്രതിസന്ധി സൃഷ്ടിക്കുന്ന വഴിയോര പെട്ടിക്കടകള്‍ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണെന്ന് റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍. ഒന്നുമുതല്‍ ആറുവരെ കടകളുളള രാഷ്ട്രീയ നേതാക്കള്‍ മൂന്നാറിലുണ്ട്. 


ഇടുക്കി: മൂന്നാറില്‍ ഗതാഗതക്കുരുക്കിനും കാല്‍നട യാത്രക്കാര്‍ക്കടക്കം വലിയപ്രതിസന്ധി സൃഷ്ടിക്കുന്ന വഴിയോര പെട്ടിക്കടകള്‍ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണെന്ന് റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍. ഒന്നുമുതല്‍ ആറുവരെ കടകളുളള രാഷ്ട്രീയ നേതാക്കള്‍ മൂന്നാറിലുണ്ട്. 

റവന്യൂ പുറംപോക്ക് ഭൂമിയിലും റോഡ് കയ്യേറിയും സ്ഥാപിക്കുന്ന കടകള്‍ സ്ഥാപിച്ച ശേഷം കുറച്ച് കാലം അടച്ചിടും. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരാരും നടപടിയെടുക്കുന്നില്ലെന്ന് കണ്ടാല്‍ എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന നിര്‍ദ്ദനരായവര്‍ക്ക് ദിവസ വാടയ്ക്ക് നല്‍കും. അമ്പതിനായിരം രൂപവരെയാണ് ഇവര്‍ ഒരാളില്‍ നിന്നും മാസം ഈടാക്കുന്നത്. ദിവസ വാടകയാകട്ടെ ഇരുനൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെയും. 

വഴിയേര കച്ചവടങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയുമായിയെത്തിയാല്‍ കട നടത്തിപ്പുകാരെ ഉപയോഗിച്ച് സമരവുമായി, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തന്നെ രംഗത്തെത്തും. പെട്ടിക്കടകള്‍ മൂന്നാറില്‍ കൂണുപോലെ ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ഉപജീവനത്തിനായി കച്ചവടം നടത്തുന്നവര്‍ വിരളമാണെന്നാണ് കണ്ടെത്തല്‍. 

പലര്‍ക്കും അഞ്ചും ആറും കടകളാണ് നിലവിലുള്ളത്. ഇവര്‍ ഗുണ്ടകളെപോലെ ഇത്തരം കടകളിലെത്തി പിരിവുകള്‍ നടത്തുകയാണെന്നും മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദ്ദാര്‍  മുഹമ്മദ് ഷെഫീഖ് പറഞ്ഞു. നിലവില്‍ പഴയമൂന്നാറിലെ വഴിയരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകള്‍ റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ പിടിച്ചെത്ത് നീക്കിയെന്നും അദ്ദേഹം പറഞ്ഞു.

click me!