കര്‍ണാടക വനത്തിനുള്ളിലെ റോഡ് മുറിച്ചുകടക്കുന്ന കടുവ; വീഡിയോ

Published : Jul 21, 2019, 10:59 PM ISTUpdated : Jul 22, 2019, 02:10 PM IST
കര്‍ണാടക വനത്തിനുള്ളിലെ റോഡ് മുറിച്ചുകടക്കുന്ന കടുവ;  വീഡിയോ

Synopsis

ഇന്ന് വൈകുന്നേരം നാല് മണിയോടെ വെള്ളയ്ക്ക് സമീപമുള്ള കാടോരത്തുനിന്ന് പുല്‍പ്പള്ളി സ്വദേശിയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. 

കല്‍പ്പറ്റ: കര്‍ണാടക വനത്തിനുള്ളിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാടിനുള്ളിലെ റോഡ് മുറിച്ചു കടക്കുന്ന കടുവയാണ് ദൃശ്യങ്ങളില്‍. റോഡിന് ഒരു വശത്തുള്ള കാടിറങ്ങി റോഡ് മുറിച്ചു കടന്ന് മറുവശത്തെ വനത്തിലേക്ക് പോവുകയാണ് ദൃശ്യത്തിലെ കടുവ. 

ഇന്ന് വൈകുന്നേരം നാല് മണിയോടെ പുല്‍പ്പള്ളി സ്വദേശിയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. കര്‍ണാടകയിലെ വെള്ളയ്ക്ക് സമീപമുള്ള കാട്ടിലൂടെ കടന്നുപോവുന്ന റോഡില്‍ വാഹനം നിര്‍ത്തിയവരാണ് വീഡിയോ ഷൂട്ട് ചെയ്ത്. ജീവിതത്തില്‍ ആദ്യമായാണ് കടുവയെ നേരിട്ടുകാണുന്നതെന്ന് യാത്രക്കാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 
 

"

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ