ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥരെത്തി, സ്വയം തീകൊളുത്തി സ്ത്രീ; രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്ക്

By Web TeamFirst Published Apr 19, 2024, 5:51 PM IST
Highlights

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി

ഇടുക്കി: ജപ്തി നടപടികളുടെ ഭാഗമായി വീട് ഒഴിപ്പിക്കാൻ വന്ന ബാങ്ക് അധികൃതരുടെയും പൊലീസിന്‍റെയും മുൻപിൽ വെച്ച് വീട്ടുടമയായ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് സ്ത്രീ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച എസ്ഐയ്ക്കും വനിതാ സിവിൽ പൊലീസ് ഓഫീസർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിനി ഷീബ ദിലിപാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിനോയി, വനിതാ സിവിൽ പൊലീസ് ഓഫീസർ അമ്പിളി എന്നിവർക്ക് പൊള്ളലേറ്റു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പൊള്ളലേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നെടുങ്കണ്ടം ബ്രാഞ്ചിൽ നിന്ന് ജപ്തി നടപടികൾക്കായി എത്തിയപ്പോഴായിരുന്നു സംഭവം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056)

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർ, എൽ കെ അദ്വാനിയുടെ പഴയ മണ്ഡലം; അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!