കോടതി ഫീസ് പരിഷ്‌കരണം: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കാനൊരുങ്ങി സമിതി

Published : Jun 02, 2024, 06:14 PM IST
കോടതി ഫീസ് പരിഷ്‌കരണം: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കാനൊരുങ്ങി സമിതി

Synopsis

മൂന്നു മേഖലകളിലായി ജൂണ്‍ 19 മുതല്‍ 22 വരെയാകും ഹിയറിങ്ങെന്ന് ജസ്റ്റിസ് വി.കെ മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്‌കരണം സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനു രൂപീകരിച്ച റിട്ട.ജസ്റ്റിസ് വി.കെ മോഹനന്‍ സമിതി, വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നു. ഇതിനായി മേഖലാതല ഹിയറിങ് നടത്തും. മൂന്നു മേഖലകളിലായി ജൂണ്‍ 19 മുതല്‍ 22 വരെയാകും ഹിയറിങ്ങെന്ന് വി.കെ മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉത്തര മേഖലാ ഹിയറിങ്ങില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ഹിയറിങ് ജൂണ്‍ 19നു കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. കണ്ണൂര്‍ ജില്ലയുടെ ഹിയറിങ് രാവിലെ 10 മുതല്‍ 12 വരെയും കാസര്‍കോഡ് ജില്ലയുടേത് ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെയുമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ഹിയറിങ് 20നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വയനാട് ജില്ലയുടേത് രണ്ടു മുതല്‍ നാലു വരെയും കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.

മധ്യ മേഖലാ ഹിയറിങ്ങില്‍ പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളുടെ സിറ്റിങ് 21നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളുടെ സിറ്റിങ് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. ദക്ഷിണ മേഖലാ ഹിയറിങ്ങില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ഹിയറിങ് 22നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും പത്തനംതിട്ട ജില്ലയുടേത് വൈകിട്ടു മൂന്നു മുതല്‍ അഞ്ചു വരെയും തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.

മേഖലാ ഹിയറിങ് കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കു ഹാജരായി വിവരങ്ങള്‍ വാചികമായോ രേഖാമൂലമോ നല്‍കാം. കണ്‍വീനര്‍, നിയമ സെക്രട്ടറി, കോടതി ഫീസ് പരിഷ്‌കരണ സമിതി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ secy.law@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കുകയും ചെയ്യാം. ജസ്റ്റിസ് വി.കെ. മോഹനന്റെ അധ്യക്ഷതയില്‍ ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. സി.പി. പ്രമോദ്, നിയമ വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായാണു സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്.

ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍ 
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം