
കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായി പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച് രാത്രി 8നാണ് സംഭവമുണ്ടായത്. അഖില്‍ കോതമംഗലത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു. റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്.
കൊല്ലത്ത് പിണങ്ങി കഴിയുന്ന ഭാര്യയെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam