മദ്യലഹരിയില്‍ വളഞ്ഞുംപുളഞ്ഞും ബൈക്ക് യാത്ര, അതും വിപരീത ദിശയിൽ; യുവാവിനെതിരെ നടപടിയുമായി പൊലീസും എംവിഡിയും

Published : Jul 17, 2024, 09:25 PM IST
മദ്യലഹരിയില്‍ വളഞ്ഞുംപുളഞ്ഞും ബൈക്ക് യാത്ര, അതും വിപരീത ദിശയിൽ; യുവാവിനെതിരെ നടപടിയുമായി പൊലീസും എംവിഡിയും

Synopsis

പിന്നാലെ എത്തിയ മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

കോഴിക്കോട്: മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.  കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്. മനുവിനോട് നാളെ ചേവായൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാകാന്‍ ആര്‍.ടി.ഒയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്.

മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ ബൈക്ക് ഓടിക്കുകയായിരുന്ന മനുവിനൊപ്പം പുറകില്‍ ഒരു സുഹൃത്തും ഉണ്ടായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കൂടി അപകടമുണ്ടാക്കുന്ന തരത്തില്‍ തെറ്റായ ദിശയിൽ വളഞ്ഞുപുളഞ്ഞായിരുന്നു ബൈക്കിന്റെ പോക്ക്. ഇവർക്ക് പിന്നാലെ എത്തിയ മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

മറ്റൊരു ബൈക്കിൽ വന്ന ഒരു യാത്രക്കാരൻ അപകടകരമായ യാത്ര കണ്ട് കാര്യം അന്വേഷിക്കാനായി ഈ സമയം റോഡില്‍ വാഹനം നിർത്തി. ഈ സമയം ഇയാളുടെ വാഹനത്തില്‍ ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്