
കാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാർ രോഷാകുലരായത്. ദേശീയ പാത വികസിപ്പിച്ചതോടെ റോഡ് മുറിച്ച് കടക്കാൻ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ. വിദ്യാർത്ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡിൽ കുത്തിയിരിപ്പ്. 20 മിനിറ്റോളമാണ് സ്ത്രീകൾ അടക്കമുള്ളവർ ദേശീയ പാത ഉപരോധിച്ചത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam