
തൃശൂർ: ചാലക്കുടി ദേശീയപാതയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ചാലക്കുടി മുരിങ്ങൂർ ദേശീയപാതയിലാണ് കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അടിപ്പാത നിർമ്മാണത്തിന്‍റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്. സർവീസ് റോഡിന് സമീപമാണ് അപകടം. രണ്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.
തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. പുരിങ്ങോരിൽ അടിപ്പാത നിർമ്മിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്. പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. സെക്കനന്‍റ് കാർ ബിസിനസ് നടത്തുന്നയാളാണ് മനു. നാനോ കാർ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിടെയാണ് അപകടമുണ്ടായത്.