
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ ഡിസംബർ 26 മുതൽ 31 വരെ ഗതാഗത നിരോധനം. അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബര്‍ 26 ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണിത്.
അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ. പൊതുഗതാഗതത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾക്ക് മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെയും ഒൻപതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും. റോഡ് ഗതാഗതം പുന:സ്ഥാപിക്കുന്നത് വരെ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam