ഇസ്രായേൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി നെതന്യാഹുവും ഭാര്യ സാറയും ചേർന്ന് സ്വീകരിച്ചു. മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറവും തന്റെ വസ്ത്രത്തിന്റെ നിറവും ഒന്നാണെന്ന് സാറ ചൂണ്ടിക്കാട്ടി.
ദില്ലി: ടെൽ അവീവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിയും ഭാര്യ സാറ നെതന്യാഹുവും ഊഷ്മളമായി സ്വീകരിച്ചതിനിടെയുണ്ടായ രസകരമായ സംഭവം വൈറൽ. പ്രധാനമന്ത്രി മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറം ഭാര്യ സാറ നെതന്യാഹുവിന്റെ വസ്ത്രവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു ചൂണ്ടിക്കാട്ടി. ഇത് കാവി നിറമാണെന്ന് മോദി ഇവരെ അറിയിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിലാണ് മോദി ഇസ്രായേലിൽ എത്തിയത്. സാറ നെതന്യാഹു ഒരു കാവി നിറത്തിലുള്ള പാന്റ്‌സ്യൂട്ട് ധരിച്ചു. സാറ നെതന്യാഹു ഇന്ത്യയെ അത്ഭുതകരമായ രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദി അത്ഭുതകരമായ നേതാവാണെന്നും സാറ പറഞ്ഞു. ഇസ്രായേലിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, നെസെറ്റിനെ അഭിസംബോധന ചെയ്തു. ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ഫെബ്രുവരി 25 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
