നാല് വര്‍ഷമായി റോഡ് നന്നാക്കിയില്ല; ഇരിക്കൂറില്‍ നാട്ടുകാരുടെ കയാക്കിങ് പ്രതിഷേധം

By Web TeamFirst Published Jun 5, 2020, 11:16 PM IST
Highlights

റോഡ് ഗതാഗത യോഗ്യമാക്കാൻ യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിരവധി കുട്ടികൾ സ്കൂളുകളിലേക്ക് പോകുവാൻ ഉപയോഗിക്കുന്ന റോഡിലൂടെ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്

കരുവഞ്ചാൽ: നാല് വർഷമായി തകർന്ന് കിടക്കുന്ന കരുവഞ്ചാൽ വെള്ളാട് റോഡിനോട് അധികാരികള്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ കയാക്കിങ് നടത്തി വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കരുവഞ്ചാൽ നിവാസികളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ടിലേക്കും പൈതൽമലയിലേക്കും ഉള്ള പ്രധാന റോഡ് കൂടിയാണിത്.

എന്നാൽ, ഈ റോഡ് ഗതാഗത യോഗ്യമാക്കാൻ യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിരവധി കുട്ടികൾ സ്കൂളുകളിലേക്ക് പോകുവാൻ ഉപയോഗിക്കുന്ന റോഡിലൂടെ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

ഇരുചക്രവാഹനങ്ങള്‍ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും ഇപ്പോള്‍ നിത്യസംഭവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ അവസരത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. യുവസംവിധായകനും പൊതുപ്രവർത്തകനുമായ അൻഷാദ് കരുവഞ്ചാലിന്റെ നേതൃത്വത്തിലാണ് ജനകീയ സമരം ആവിഷകരിച്ചു നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം. 

പെട്ടി‌ഓട്ടോ തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു


 

click me!