
കോഴിക്കോട്: റവന്യൂ ജില്ലാ കലാമേളയോടനുബന്ധിച്ച് ട്രാഫിക് ബോധവത്ക്കരണവുമായി 'റോഡ് സേഫ് 2020'. കലോത്സവം നടക്കുന്ന കോഴിക്കോട് ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന 'സേഫ്‌ലാന്റ്' എന്ന മാതൃക ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ നിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങളും സൂചകങ്ങളും ഏവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് സ്‌കൂള്‍ ചുമരില്‍ വരച്ച് ചേര്‍ത്തത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും കലോത്സത്തിനെത്തുന്നവര്‍ക്ക് ട്രാഫിക് പൊലീസ് നൽകുന്നു.
സ്വകാര്യ ആര്‍ട് ആന്റ് മീഡിയ കോളേജിലെ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ ചുമരില്‍ പ്രദര്‍ശനത്തിനാവശ്യമായ ചിത്രങ്ങള്‍ വരച്ചത്. ലൈറ്റ് ഡിം ചെയ്യേണ്ടതിന്റെ ആവശ്യകത, സിഗ്നലുകള്‍, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ശ്രദ്ധിക്കപ്പെടുന്ന അടിക്കുറിപ്പോടെയാണ് ചുമരില്‍ ചിത്രീകരിച്ചിരിക്കുന്നത്. കോഴിക്കോട് നഗരം സമ്പൂര്‍ണ ട്രാഫിക് സാക്ഷരത നഗരമായി മാറുന്നുവെന്ന 'നല്ല വാര്‍ത്ത'യുടെ പ്രദര്‍ശനവും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam