
തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്ര അതികഠിനമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സാഹസികമായാണ് രോഗികളുമായി ആംബുലന്‍സുകളും മറ്റ് വാഹനങ്ങളുമെത്തുന്നത്. തൃശൂര്‍ - കുന്നംകുളം - ഗുരുവായൂര്‍ ഭാഗത്തു നിന്നും രോഗികളുമായെത്തുന്ന വാഹനങ്ങള്‍ വെളപ്പായ റോഡില്‍ നിന്നും ആശുപത്രിയില്‍ എത്തുന്നത് വരെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ വേണം പോകാന്‍.
വീതി കുറഞ്ഞ റോഡായതുകൊണ്ട് കരുതല്‍ കൂടുതലെടുത്താലും പലപ്പോഴും ഈ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ ഇതിനകം നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. റോഡ് വികസനം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയ്ക്ക് ആശുപത്രിയുടെ അത്രയും തന്നെ പഴക്കമുണ്ട്.
ആകെയുള്ളത് മൺപാത, റോഡിനായി അഞ്ചുരുളിക്കാർ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam