പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തട്ടുകട അടിച്ചു തകർത്തു

Published : Nov 12, 2026, 10:14 AM IST
police jeep

Synopsis

തട്ടുകടയിലെത്തിയ രണ്ട് പേർ പരിപ്പുവട കഴിക്കുമ്പോഴാണ് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ്, ഉണ്ടാക്കി വച്ചതെല്ലാം വാരി തൊഴിലാളിക്ക് നേരെ എറിഞ്ഞത്. സ്റ്റൗ തട്ടിത്തെറിപ്പിച്ചതോടെ എണ്ണ ശരീരത്തിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു.

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തട്ടുകട അടിച്ചു തകർത്തു. ദേഹത്ത് തിളച്ച എണ്ണ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. തടയാനെത്തിയ കടയുടമയെ ഹെൽമറ്റ് കൊണ്ട് മർദ്ദിച്ചെന്നും കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 നു കുണ്ടറ മാമ്പുഴ ആലുംമൂട് ജംഗ്ഷനിലാണ് സംഭവം. തട്ടുകട തൊഴിലാളിയായ കല്ലുവെട്ടാംകുഴി സ്വദേശി മോഹനൻ, കടയുടമയായ വാളത്തുംഗൽ സ്വദേശി ജെ നാസിം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

തട്ടുകടയിലെത്തിയ രണ്ട് പേർ പരിപ്പുവട കഴിക്കുമ്പോഴാണ് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ്, ഉണ്ടാക്കി വച്ചതെല്ലാം വാരി തൊഴിലാളിക്ക് നേരെ എറിഞ്ഞത്. സ്റ്റൗ തട്ടിത്തെറിപ്പിച്ചതോടെ എണ്ണ മോഹനന്‍റെ ശരീരത്തിൽ വീഴുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ കടയുടമ നാസിമിനെയും സംഘം ആക്രമിച്ചു. കത്തികൊണ്ട് കുത്താൻ ശ്രമിച്ചത് തടയുന്നതിനിടയിൽ നാസിമിന്റെ കൈയ്ക്ക് പരിക്കേറ്റു. ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചും പരുക്കൽപ്പിച്ചു.

സംഭവ ശേഷം അക്രമികൾ സമീപത്തെ കോഴിക്കടയ്ക്ക് നേരെയും അതുവഴി കടന്നുപോയ ഓട്ടോറിക്ഷ, ബസ് എന്നിവയ്ക്ക് നേരെയും ആക്രമണം അഴിച്ചു വിട്ടു. ആദ്യം രണ്ട് പേരാണ് സംഘർഷത്തിന് തുടക്കമിട്ടതെങ്കിലും പിന്നീട് കൂടുതൽ പേർ എത്തി. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ അനാസ്ഥയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പോലീസ്
അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍