കുതിരാന്‍ തുരങ്കത്തില്‍ വെള്ളവും ചെളിയും; ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി, അപകട സാധ്യതയുണ്ടെന്ന് യാത്രക്കാർ

Published : Nov 28, 2024, 03:47 PM IST
കുതിരാന്‍ തുരങ്കത്തില്‍ വെള്ളവും ചെളിയും; ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി, അപകട സാധ്യതയുണ്ടെന്ന് യാത്രക്കാർ

Synopsis

കോണ്‍ക്രീറ്റ് റോഡിന്റെ അടിയില്‍ നിന്നാണ് പുറത്തേയ്ക്ക് ഉറവ പോലെ വെള്ളം കിനിയുന്നത്.

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിനകത്ത് വെള്ളവും ചെളിയും നിറയുന്നത് ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. തുരങ്കത്തിനകത്തെ കോണ്‍ക്രീറ്റ് പാതയ്ക്കടിയില്‍ നിന്ന് ഉറവ പോലെ വെള്ളം പുറത്തേക്ക് കിനിയുന്നതാണ് ചെളിയുണ്ടാക്കുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലെ തുരങ്കത്തിലെ റോഡിനടിയില്‍ നിന്നാണ് വെള്ളം പുറത്തേയ്ക്ക് വരുന്നത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് റോഡിനരികിലൂടെ ചെറിയ തോതില്‍ വെള്ളം ഒഴുകുന്നുണ്ട്.

തുരങ്കത്തിന് മുകളില്‍ ചോര്‍ച്ച കാണാനില്ല. കോണ്‍ക്രീറ്റ് റോഡിന്റെ അടിയില്‍ നിന്നാണ് പുറത്തേയ്ക്ക് വെള്ളം കിനിയുന്നത്. ഈ വെള്ളം കോണ്‍ക്രീറ്റിന്റെ വിടവിലൂടെ ഒരു ഭാഗത്തേക്ക് ഒഴുകുന്നുണ്ട്. വെള്ളം ഒഴുകിച്ചെന്നാണ് റോഡരികില്‍ ചെളിക്കെട്ട് രൂപപ്പെട്ടത്. ഈ ഭാഗത്തുള്ള മണ്ണും മാലിന്യങ്ങളും ചെളിയും നീക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

READ MORE:  നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് വഴിയോര കച്ചവടക്കാരിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!
സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി